ഒരിക്കൽ സ്നേഹിച്ചാൽ

ഒരിക്കൽ സ്നേഹിച്ചാൽ
പിന്നീട് സ്നേഹിച്ചു കൊണ്ടേയിരിക്കും.
മറക്കാനോ വെറുക്കാനോ കഴിയില്ല,
കഴിഞ്ഞാൽ അത് സ്നേഹമായിരുന്നില്ല.
സ്‌നേഹിക്കുമ്പോൾ,
അതിങ്ങനെ തുടരും.
ചിലതു വേദനിപ്പിക്കും,
എങ്കിലും സ്നേഹം മാത്രം.
സ്വന്തമല്ലെങ്കിലും,
നന്നായി വരണം എന്നേ
ഓർക്കാൻ കഴിയു,
അല്ലെങ്കിൽ അത് സ്നേഹമായിരുന്നില്ല.
സ്വന്തമാക്കിയില്ലെങ്കിലും,
സ്നേഹിക്കാൻ കഴിയും,
അല്ലെങ്കിൽ അത് സ്നേഹമായിരുന്നില്ല.
അവളുടെ കുഞ്ഞിനെ കാണുമ്പോൾ
ഒരച്ഛനാവും , ഓമനിക്കാൻ തോന്നും,
മനസിലെ കടലിന്റെ വേലിയേറ്റമറിയും,
സ്നേഹത്തിന്റെ തിരത്തല്ലലറിയും ,
അല്ലെങ്കിൽ അത് സ്നേഹമായിരുന്നില്ല.
നൊമ്പരത്തിനിടയിലും സ്നേഹമേയുള്ളു,
ഈ പ്രപഞ്ചത്തോട് മുഴുവൻ.
നിന്നോടും.
എന്നിൽ സ്നേഹം നിറച്ചതിനു.

ഒരിക്കൽ സ്നേഹിച്ചാൽ
ഒരിക്കൽ സ്നേഹിച്ചാൽ


Comments