വാകയോടുള്ള പ്രണയം

വാകയോടുള്ള പ്രണയം ,ആ പൂവിന്റെ ചുവപ്പിനേക്കാൾ ചുവന്നതായിരുന്നു
ഞാൻ തിരികെ നടന്നപ്പോഴും എന്റെ ആത്മാവ് നിന്നെത്തന്നെ നോക്കുകയായിരുന്നു
നീ അറിഞ്ഞിരുന്നുവോ ആ നോട്ടത്തിന്റെ ആഴം
സ്നേഹം ആർപ്പുവിളിക്കുമോ ? എനിക്കറിയില്ല.
എന്റെ സ്നേഹം മൗനമാണ് ,നിശബ്ദമായ മിഴി നിറയ്ക്കലുകളും
എനിക്ക് കാണണം നിന്നെ , നിന്റെ കണ്ണുകളിൽ നോക്കി
എന്നെ കാണുവാൻ
എനിക്ക് കാണണം നിന്നെ , കഴിയുമോ ?
അതോ എന്റെ മോഹം മാത്രമായി അതും മാറുമോ ?
എനിക്ക് കാണണം, മോളെ നിന്നെ .

വാകയോടുള്ള പ്രണയം
വാകയോടുള്ള പ്രണയം

Comments