വഴിയിലുപേക്ഷിച്ചു

വഴിയിലുപേക്ഷിച്ച പൂച്ചക്കുഞ്ഞിന്റെ
വേദനയറിഞ്ഞിട്ടുണ്ടോ?
എനിക്കു മനസ്സിലാവും.
കണ്ണു കീറും മുമ്പേ
കാട്ടിൽ കളഞ്ഞാൽ
പിന്നെ പുറകെ വരില്ലല്ലോ.
വിലയില്ല എന്നു തോന്നുന്നതിനെയാണ്
എറിഞ്ഞു കളയുന്നത് .
കൂടെക്കൂട്ടാൻ കൊള്ളില്ല
എന്ന് തോന്നിയാൽ,
വളരെ നാടനാണ്
ഒരു പ്രത്യേകതയുമില്ലാന്നു
തോന്നിയാൽ,
ഇതിലും നല്ല ജനുസ്സിനെ
കിട്ടുമെന്നു തോന്നിയാലൊക്കെ
ഉപേക്ഷിക്കലാണ് എളുപ്പം.
കണ്ണു,കീറിത്തുടങ്ങിയാലും
എന്തിനുപേക്ഷിച്ചു
എന്നറിയാതെ നടക്കും ആ പൂച്ച. 
പിന്നെ ഒരു ഉൾഭയമാണ്.
ശബ്ദത്തെ ,വെളിച്ചത്തെ,
തനിക്കു വിലയില്ലേ?
എന്ന ചിന്തയെ.
പിന്നെ ഒക്കത്തിനേം
പേടിയാണ്.
ആരെങ്കിലും സ്നേഹിച്ചാലോ
ഓമനിക്കാനെടുത്താലോ
കുതറിയിറങ്ങിയോടാൻ
തോന്നും.
ശബ്ദമില്ലാതെ നടക്കാനും,
വിശന്നിരിക്കാനും,
നിഴലിന്റെ മറ പറ്റി  നടക്കാനും,
അതു പിന്നെ പഠിക്കും.
ഉപേക്ഷിക്കപെട്ടവന്
മാത്രമേ വഴിയിലെറിഞ്ഞ
പൂച്ചയുടെ വേദനയറിയൂ.
എനിക്കറിയാം.

വഴിയിലുപേക്ഷിച്ചു
വഴിയിലുപേക്ഷിച്ചു

Comments