ഓർമ്മകളിലെ മഴക്കാലം

നിന്റെ ഓർമ്മകളിലെ ഓരോ മഴക്കാലവും
എന്റെ കണ്ണുനീരായിരുന്നു
നിന്റെ ഉള്ളം കത്തുമ്പോൾ , പെയ്തിറങ്ങിയത്
എന്റെ സ്നേഹത്തലോടലുകളായിരുന്നു
നിന്റെ മിഴികളിൽ നിന്ന് അടരുന്ന
ഓരോ നീർതുള്ളിയും എന്റെ ഉള്ളിൽ
വിഷാദത്തിന്റെ മഴവെള്ളപ്പാച്ചിലുകളാണ് ഒഴുക്കിയത്
ഞാൻ നിന്നെ കാണുന്നുണ്ട്
ദിനവും എന്റെ മനസ്സിൽ .
ജീവിതം ഇങ്ങനെയായി പോയതെന്തേ ?
ഇത്രമേൽ സ്നേഹിച്ചിട്ടും?

ഓർമ്മകളിലെ മഴക്കാലം
ഓർമ്മകളിലെ മഴക്കാലം

Comments