മഞ്ഞിൽ ജീവിക്കുമ്പോൾ

ഉറയുന്ന മഞ്ഞിൽ ജീവിക്കുമ്പോൾ,
ഉള്ളിൽ ഉരുകുന്നത് ഓർമ്മകളാണ്.
നിന്നെക്കുറിച്ചുള്ള ഓർമ്മകൾ.
നിന്റെ നോട്ടം,കണ്ണിലെ നനവ്,
ചുണ്ടിലെ സന്തോഷം ,പരിഭവം ഒക്കെ.
ഇതിൽ കൂടുതൽ ദൂരം,
ഈ ഭൂമിയിൽ ഇല്ല,
എനിക്ക് പോകാൻ,
നിന്നിൽ നിന്ന് അകന്ന്,
നിന്നെ ശല്യപ്പെടുത്താതെ.
കാണേയുള്ള കരകളും.
സമുദ്രങ്ങളും നമുക്കിടയിലുണ്ട്.
ഇതൊക്കെ താണ്ടി ഞാൻ വന്നാലും,
നിനക്കാവില്ലല്ലോ എന്റെ കൂടെ വരാൻ.
അപ്പോൾ മഞ്ഞാണ് നല്ലതു,
ഉള്ളിലെ തീ അണയാൻ.
മഞ്ഞാണ് നല്ലതു മറ്റൊരു,
മഞ്ഞു കട്ടയാവാൻ.
ഇവിടം വിട്ടാൽ,
ഞാൻ ഉരുകി തീർന്നാലോ?
ഇനി ഉരുകാൻ അല്പവും
ബാക്കിയില്ലെങ്കിലും.

മഞ്ഞിൽ ജീവിക്കുമ്പോൾ
മഞ്ഞിൽ ജീവിക്കുമ്പോൾ

Comments