ഒരുമിച്ചു നടക്കാൻ

ഒരുമിച്ചു നടക്കാൻ കൊതിയാവുന്നു
ഒരഞ്ചു നിമിഷമെങ്കിലും.
എത്ര വർഷങ്ങൾ കഴിഞ്ഞു പോയി
ഇലകൾ കൊഴിഞ്ഞു വീണ പോലെ.
ഒരു നോക്കു കണ്ടിട്ട്,ഒരു വാക്ക് മിണ്ടീട്ടു
ഒരു വ്യാഴവട്ടത്തിലുമേറെയായി.
നിൻ വിരൽത്തുമ്പിൽ തൊടുവാൻ
കൊതിയാവുന്നു,
നീ ഇപ്പോഴെന്റെ കൂടെയില്ലെങ്കിലും.
എന്റെയല്ലെന്നുള്ള ചിന്ത എന്നെ
നോവിക്കുന്നതെത്രയെന്നറിയുമോ?
നീ എന്റെയല്ലെന്നുള്ള ചിന്ത,
എന്റെ ഉള്ളം ഉരുക്കുന്നു.
എങ്കിലും ഒന്ന് കാണാൻ കൊതിയാവുന്നു.
നീ എന്നേയെന്റെതാണ്‌
എന്റെ മനസ്സിൽ ഞാൻ എന്നേ
വരിച്ചു നിന്നെ ഗാന്ധർവ വിധി പ്രകാരം.
പറിച്ചു മാറ്റിയെന്നെ കാലം
നിന്നെ എന്നിൽ നിന്നടർത്തി മാറ്റി.
വിട്ടു കൊടുത്തതെന്തിനായിരിന്നു നമ്മൾ
ഹൃദയം മുറിഞ്ഞു ജീവിക്കുവാനോ.
എങ്കിലും കൊതിയാവുന്നു
ഒന്നു കാണാൻ
ആ കൈയ്യിൽ പിടിക്കുവാൻ
ഒരിത്തിരി ദൂരം മുന്നോട്ടു
നടക്കുവാൻ.

ഒരുമിച്ചു നടക്കാൻ
ഒരുമിച്ചു നടക്കാൻ

Comments