ശലഭം

നിന്റെ മിഴിയനക്കങ്ങൾ
ശലഭത്തിന്റെ ചിറകുകൾ
അനങ്ങുന്നതു പോലെയാരുന്നു.
വെറുതെ നോക്കുമ്പോൾ പോലും
ഒരേ വശ്യത, മനോഹരം
ഒന്നു തൊടാൻ കൂടി തോന്നില്ലാ.
ഇങ്ങനെ നോക്കി നിക്കണം.
പാറിപ്പാറിയുള്ള നടത്തവും,
സൗമ്യമായ ചേഷ്ടകളും,
ഇടക്കിടെയുള്ള തിരിഞ്ഞു
നോട്ടങ്ങളും,
കാതിൽ ഇളകുന്ന കമ്മലും,
കവിളിലെ നാണവും ,
എന്തൊരഴകായിരുന്നു,
നോക്കിയിരിക്കാൻ.
നീയറിഞ്ഞും ,അറിയാതെയും
ഒരുപാടു നോക്കിയിട്ടുണ്ട് നിന്നെ.
അതാവും ദൈവം മതി
ഇനി നോക്കിയതെന്നു വെച്ചത്.
ശലഭങ്ങൾ എപ്പോഴും
നിന്നെ ഓർമിപ്പിക്കും.
അപ്പൊ എന്റെ മനസ്സ്
വീണ്ടും നിന്നെ നോക്കും.
അറിയാറുണ്ടോ അത്?

ശലഭം
ശലഭം

Comments