തിരികെ നടക്കുമ്പോൾ

നീ തിരികെ നടക്കുമ്പോൾ,
കൂടെ പടിയിറങ്ങി പോയതു
എന്റെ മനസ്സു കൂടെയാരുന്നു.
ഇപ്പോൾ ഉള്ളു ശൂന്യം.
എന്റെ മനസ്സിപ്പോ അനാഥമായി
അലയുകയാവും.
അതിനി തിരികെ വരുമോ ?
ഓരോ പടിയിറക്കങ്ങളിലും
അഗാധ ഗർത്തത്തിലേക്ക്
പതിക്കുന്ന പോലെ തോന്നി.
ഇറക്കം നിനക്കും
എളുപ്പമായിരുന്നില്ല ,അറിയാം.
പക്ഷെ ,കുറച്ചു കരുത്താർജ്ജിച്ചു
തിരികെ കയറിയിരുന്നെങ്കിൽ
എന്നാശിച്ചു പോവുന്നു.
ഇറക്കങ്ങൾക്കും ,നടപ്പിനുമിടക്ക്
എന്നെങ്കിലും കണ്ടുമുട്ടുമോ നമ്മൾ ?
അറിയില്ല ,ആശിക്കുന്നുമില്ല
കാരണം ആശിച്ചതൊന്നും
കിട്ടിയിട്ടില്ല നാൾ വരെ.

തിരികെ നടക്കുമ്പോൾ
തിരികെ നടക്കുമ്പോൾ
Comments