കാത്തിരിപ്പ്

നിന്റെ കാത്തിരിപ്പുകളിൽ
നീയെന്നെ കണ്ടതേയില്ലാ ?
ഞാൻ നിന്റെ കണ്ണുകളിലേക്കു നോക്കിയിരിക്കുകയായിരുന്നു ഈക്കാലമൊക്കെയും
നിന്റെ ഓരോ മിഴിയനക്കങ്ങളും
എന്റെ ഹൃദയത്തെ ചലിപ്പിച്ചു കൊണ്ടിരിന്നു
ഞാൻ നിന്നെ ചൂഴ്‌ന്നു നിന്ന ശ്വാസമായിരുന്നു
കാണാൻ കഴിയാത്ത ജീവവായു
മൂക്കു ബലമായി അടക്കുക, നീയെന്നെ അറിയും
പ്രാണൻ ശ്വാസത്തെ പ്രണയിക്കുമ്പോൾ
നിനക്ക് മനസ്സിലാവും
ഞാനുണ്ടായിരുന്നു നിന്നരികത്തെന്നു
ഓരോ നിമിഷവും ,ഓരോ ദിവസവും
അറിയുന്നുവോ എന്നെ ഇപ്പോൾ ?

കാത്തിരിപ്പ്
കാത്തിരിപ്പ്

Comments