കല്യാണം

നിന്റെ കല്യാണത്തിനുറങ്ങാൻ പറ്റിയില്ല.
രണ്ടു രാവും ഒരു പകലും.
പിന്നെ എനിക്കു മനസ്സിലായി
ദുഃഖത്തിനു സൗന്ദര്യമുണ്ടെന്നു.
പല ഭാവവും ആഴവും തലങ്ങളും
ഉണ്ടെന്നു.
പിന്നെ എനിക്കതു ശീലമായി.
പിന്നെ അതെന്റെ മുഖത്തു
പടർന്നു ,സ്ഥായിഭാവം.
ഒന്നിലും സന്തോഷിക്കാൻ പറ്റിയിട്ടില്ല പിന്നെ.
എന്തൊക്കെയോ കിട്ടി,
പക്ഷെ കിട്ടിയതായി തോന്നിയില്ല.
ആരൊക്കെയോ സ്നേഹിച്ചു.
പക്ഷെ ഉൾക്കൊള്ളാൻ പറ്റിയില്ല.
ഒരു നഷ്ടവും പിന്നെ വേദനിപ്പിച്ചിട്ടില്ല.
ഒന്നിന്റെയും പുറകെ ഓടിയതുമില്ല.
നിന്റെ കല്യാണം ഞാൻ കൂടിയില്ല.
വരരുതെന്ന് പറഞ്ഞാരുന്നല്ലോ.
നാദസ്വരം പിന്നീട്‌ കേട്ടപ്പോഴക്കെ
അന്നത്തെ എന്നെ ഓർക്കും ,നിന്നെയും.
ഞാൻ ചിരിക്കുമ്പോൾ
അതിൽ വിഷാദം എന്തെയെന്നു
ചോദിച്ചിട്ടുണ്ട് ഒരുപാടു പേർ.
എന്ത് പറയാൻ.
വിഷാദം ചോദിക്കാതെ
കയറി വന്നതല്ലേ.
ഇറക്കി വിടാൻ നോക്കീട്ടു പോകുന്നുമില്ല.
കല്യാണമൊക്കെ മംഗളമായി
നടന്നുന്നു അറിഞ്ഞു ,നന്നായി.
എളുപ്പമായിരുന്നില്ല നിനക്കും
എന്നറിയാം അതോണ്ട്
കുറ്റപ്പെടുത്തലുകളില്ല.
പക്ഷെ എന്റെ സന്തോഷം അന്ന്
മംഗളം പാടി പടിയിറങ്ങിപ്പോയ്യ്.
തിരികെ വിളിച്ചില്ല.
ഞാൻ വിളിച്ചാൽ ആര്
വരാൻ ,അല്ലേ ?

പ്രത്യേകം ശ്രദ്ധിക്കുക, ഇതിലെ ഫോട്ടോകൾ എല്ലാം
ഗൂഗിൾ തന്നതാണ് ,ശരിയായ ആളുടെ ചിത്രം അല്ല .
അത് എന്റെ മനസ്സിൽ മാത്രേ ഉള്ളു.

കല്യാണം
കല്യാണം

Comments