ഇടം

ഇതാണിപ്പോ എന്റെ സ്വകാര്യയിടം,
എന്റെ മാത്രമായ ഒരിടം.
ഇതിന്റെ ഭിത്തികളിൽ
എന്തെങ്കിലും കോറിയിടാം.
കാലത്തിന്റെ ചുവരെഴുത്തകളെ
മായിക്കാനാവില്ലെങ്കിലും.
തനിച്ചിരിക്കാം ഓർമ്മകളെ
വീണ്ടും പരിശോധിക്കാം,
മനസ്സ് പറയുന്നത് കേൾക്കാം,
കണ്ണടച്ചിട്ടു കണ്ണുകളിലേക്കു
നോക്കിയിരിക്കാം,
കാണുന്നത് പകർത്തിയെഴുതാം.
ഒരു മേൽവിലാസം
അതൊരു സൗഖ്യമാണ്,
തണുപ്പിന്റെ അനുഭവമാണ്.
കൃത്യമായി കയറി
വരുവാൻ കഴിയുന്നൊരിടം.
പക്ഷെ , നീ ഇതു വഴി വരുമോയെന്നു
എനിക്കുറപ്പില്ലാ,കാരണം;
അന്യരെയും,അറിയാത്തയിടങ്ങളെയും
നിനക്കിഷ്ടമല്ലാലോ.
എങ്കിലും, ഇതാണെന്റെയിടം ഇപ്പോൾ.
മിഴി പൂട്ടിയിരിക്കാനൊരു സ്ഥലം.
എനിക്കിഷ്ടമാണീയനുഭവം.
ഈ വിലാസം, അനുഭവം അനുപമം.

ഇടം
ഇടം

Comments