കണ്ണുകൾ പറഞ്ഞതു

കണ്ണുകൾ പറഞ്ഞതു
എപ്പോഴും കൃത്യമായിരുന്നു.
ഇതാ ഇങ്ങോട്ടു ഒന്ന് വരുമോ ?
എനിക്കൊരു കാര്യം പറയാനുണ്ടാരുന്നു.
നീ അങ്ങനെ പറയേണ്ടിയിരുന്നില്ല.
എനിക്ക് നിന്നോട് തനിച്ചു സംസാരിക്കണം.
നമുക്ക് കുറച്ചങ്ങോട്ടേക്കു മാറി നിക്കാം.
ഞാൻ ദാ പോവുകയാണെ.
ഇനി നമുക്ക് നാളെ കാണാം.
എന്നെ ഇത്തിരി കഴിഞ്ഞു വിളിക്കുമോ ?
ഈ ആൾക്കൂട്ടം എന്നെ ശ്വാസം മുട്ടിക്കുന്നു.
നമ്മൾ ഇഷ്ടത്തിലാണെന്നു അവർക്കു
സംശയം തോന്നുന്നുണ്ട് കേട്ടോ.
ഞാൻ പ്രാർത്ഥിക്കാം നീ വിഷമിക്കേണ്ടാട്ടോ.
ദാ, ടീച്ചർ വരുന്നുണ്ട് കേട്ടോ.
വിഷമിക്കല്ലേ ,ഞാനുണ്ട്.
എന്റടുത്തേക്കൊന്നു വരുവോ ?
ഞാൻ ആ ബസിൽ പോവയാണ് കേട്ടോ ?
എനിക്ക് നിന്നെ മിസ്സ് ചെയ്യുന്നു.
ഇന്ന് നീ ആ കത്ത് തന്നില്ല ഇത് വരെ.
എന്തൊക്കെ കുസൃതിയാണ്
എഴുതിയിരിക്കുന്നത് അതിൽ.
നീ എന്റേതാണ് ,എന്റേത് മാത്രം.
അങ്ങനെയെന്തെല്ലാം പറഞ്ഞിരുന്നു
ആ കണ്ണുകൾ കൊണ്ട്.
ഇപ്പൊ ആ നോട്ടം കാണുന്നത്
ഓർമ്മകളിൽ മാത്രം.
ജീവിതം ,യാഥാർഥ്യം
നോട്ടങ്ങൾ ,പറച്ചിലുകൾ
ഒക്കെ കഴിഞ്ഞിട്ടെത്ര വർഷങ്ങൾ.
പക്ഷെ കണ്ണടച്ചാൽ
ആ നോട്ടങ്ങളാണ്
ഉള്ളിൽ മുഴുവൻ.

കണ്ണുകൾ പറഞ്ഞതു
കണ്ണുകൾ പറഞ്ഞതു

Comments