ഹൃദയത്തിനുള്ളിൽ

ഹൃദയത്തിനുള്ളിലേക്കു നോക്കാനാണ്
ഏറ്റവും പേടി.
ഒരു കുറവുമില്ലെന്നോർത്തു നടക്കാൻ
ആണ് ഏറ്റവും എളുപ്പം.
കണ്ണടച്ച് ഉള്ളിലെ ചിന്തകളിലേക്ക്
നോക്കുമ്പോൾ നടുക്കമാണ്.
കണ്ണടിച്ചിരുട്ടാക്കി ഉള്ളിൽ
കയറുമ്പോൾ ലോകം മറയുന്നു.
പക്ഷെ അവിടെ തുറക്കന്നത്
പഴയ ലോകമാണ്.
തിളങ്ങുന്ന കണ്ണുകൾ
സ്നേഹം , ഓർമ്മകൾ.
എനിക്കുള്ളിനെ പുറത്താക്കി
അടയ്ക്കുവാൻ കഴിയുന്നില്ല
ഹൃദയ വാതിലുകൾ.
തന്നെയിരിക്കാൻ
കഴിയുന്നില്ല ,കാരണം
ഞാൻ തനിച്ചല്ല തന്നെ.
അപ്പോൾ നിന്റെ
അടുത്തേക്ക് ഇരിക്കലാണ്
എന്റെ വിപസ്സന ധ്യാനം.
ഉള്ളിലേക്ക് നോക്കിയിരിക്കൽ
കണ്ണുകളടച്ചു എന്റെ ഉള്ളിലെ
നിന്റെ കണ്ണിലേക്കു നോക്കിയിരിക്കൽ.

ഹൃദയത്തിനുള്ളിൽ
ഹൃദയത്തിനുള്ളിൽ

Comments