ഉത്സവം

നിറമുള്ള പലതും കണ്ടു മോഹിച്ചിട്ടുണ്ട്
പഴയ ഉത്സവ പറമ്പുകളിൽ.
വർണ്ണബലൂണുകൾ ,കളിപ്പാട്ടങ്ങൾ
അങ്ങനെ പലതും.
ആ പ്രായത്തിൽ തന്നെ
അതു വേണ്ട എന്നു വെച്ചു.
കാരണം വീട്ടിലെ ദുഃഖങ്ങൾ.
ഉത്സവങ്ങൾ പലതു കഴിഞ്ഞു
വീട്ടിലെ ദുഃഖങ്ങൾ വലുതായി.
ഞാൻ അലയുകയായിരുന്നു,
പല വഴികളിൽ,
ഉള്ളിൽ തനിയെ ചിന്തിച്ചു.
പല നാളുകൾക്കു ശേഷം
ജീവിതത്തിൽ നിറങ്ങൾ വന്നു ചേർന്നു.
നിന്റെ ചിരിയിൽ ,മൊഴിയിൽ,
കവിളിലെ നാണത്തിന്റെ തുടിപ്പിൽ,
കണ്ണിലെ സ്നേഹത്തിന്റെ
ഇളക്കങ്ങളിൽ.
ഞാൻ മറന്നു എന്നെ തന്നേ.
കാരണം ഞാൻ കളിപ്പാട്ടം
കിട്ടിയ കുട്ടിയാരുന്നു.
സ്നേഹം ഒരുപാടു കിട്ടിയ കുട്ടിയാരുന്നു.
ഞാൻ സന്തോഷിച്ചു, ഒരുപാടു.
പക്ഷെ ഞാൻ ഓർത്തില്ല,
ഈ സ്നേഹത്തിന്റെ ഉത്സവം
രാത്രി വെളുക്കുമ്പോൾ
ആടിത്തീരുമെന്നു.
അങ്ങനെ അതു കഴിഞ്ഞു,
ഉള്ളിലെ പൂരക്കാലം.
ആളും അനക്കവും ഒഴിഞ്ഞു,
ഞാൻ തനിയെ ആയി.
എന്റെ ഉള്ളു ഉറങ്ങി.
പിന്നീട് ഒരു ഉത്സവവും
കടന്നു വന്നില്ല.
ഒരു വർണങ്ങളും
സന്തോഷിപ്പിച്ചിട്ടില്ല.
കാരണം ഞാൻ കളിപ്പാട്ടം നഷ്ടപെട്ട
കുട്ടിയാരുന്നു.
നഷ്ടപെട്ടതായിരുന്നു ഏറ്റവും
വിലപ്പെട്ടത് ,
ഇന്നും അതോർക്കുമ്പോൾ
വിറയൽ ആണ് ഉള്ളിൽ
നഷ്ടമായതിന്റെ ആഴങ്ങൾ
പേടിപ്പിക്കുന്നു എന്നെ.

ഉത്സവം
ഉത്സവം

Comments