അകലം

തിരിയുന്ന ഈ ഗോളത്തിന്റെ ഒരരികിൽ
നീയുമുണ്ട് എന്നത് എത്ര സൗഖ്യമാണ് ,എന്റെ മനസ്സിന്
പതിന്നാലു കടൽ അകലം എന്നത് നോവുന്ന സത്യവും.
ഈ കടലും കരകളും അതിരു തിരിച്ചാലും
എന്റെ ഹൃദയത്തിനുള്ളിൽ നീ എത്ര അരികെ.
കണ്ണൊന്നടച്ചാൽ കൊഞ്ചലാം മൊഴികൾ
കാതിനെ കോരിത്തരിപ്പിക്കുന്നു.
ഒരു നോട്ടം കൊണ്ടെന്റെ ഉള്ളിനെയറിയുന്ന
കണ്ണുകൾ എന്നിലേക്കാഴ്ന്നിറങ്ങുന്നു.
അകലം, അത് രണ്ടു കണ്ണിമകൾ
തമ്മിലുള്ള  അകലമാണ് , നിന്നിലേക്കുള്ള അകലം.

അകലം
അകലം

Comments