എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കെ അറ്റത്തു

എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കെ അറ്റത്തു. ഇതൊരു ഷോർട് ഫിലിം ആണ്‌ . യൂട്യുബിൽ ഇതിന്റെ വീഡിയോ ലഭ്യമാണ്‌ .വളരെ മനോഹരമായി സ്വന്തമാക്കാൻ കഴിയാതെ പോയ പ്രണയത്തെ ചിത്രീകരിച്ചിരിക്കുന്നു . മനോഹരമായ സംഭാഷണങ്ങൾ , അതിനിടയിലുള്ള  അതിമനോഹരമായ നിശബ്ദത , ആത്മാവിലേക്കുള്ള ആഴത്തിലുളള നോട്ടങ്ങൾ , സുന്ദരമായ പശ്ചാത്തല സംഗീതം ഇതെല്ലാം കൂടെ ഈ ചിത്രത്തെ മികച്ച ഒരു ദൃശ്യാനുഭവം ആക്കിയിരിക്കുന്നു. നിഷ്കളങ്കമായി പ്രണയിച്ചവർക്കു ഇതു ഉളളിൽ ഒരു വേദനയുണ്ടാക്കും. കണ്ടു നോക്കു നിനക്കും ഇഷ്ടമാവും.


Comments