എന്റെ മയിൽപ്പീലിക്കുഞ്ഞിന് ..

നിന്റെ മിഴിയഴകില്‍ ഞാന്‍ കാണുന്ന സ്വപ്നം
മഴവില്ലില്‍ വിരിയുന്ന നിറങളുണ്ടതിനു
നിന്റെ മിഴികള്‍ പറഞുതന്ന കഥയില്‍
കിനാക്കളും കണ്ണീരുമുണ്ടു
അറിയാത്ത വേദനയുടെ
നാനാർത്ഥങ്ങളുമുണ്ട്
നിന്റെ കണ്ണിലൂടെ ഞാൻ നോക്കിക്കാണുന്ന
എന്റെ മനസ്സിൽ
നീയെന്ന മയിൽപ്പീലി മാത്രമാണ്‌
മൃദുവായ സ്നേഹം പോലെ
നീയെന്ന മയിൽപ്പീലിക്കുഞ്ഞു
ആരെയും കാണിക്കാതെ, മാനം പോലും കാണാതെ
ഞാൻ കാക്കുന്ന മയിൽപ്പീലിക്കുഞ്ഞു
ആരും കാണാതെ, ആരും അറിയാതെ
ഇടക്കിടക്ക് എനിക്ക് കാണണം
എന്റെ മയിൽപ്പീലിയെ
മയിൽപ്പീലി ചിരിക്കുമ്പോൾ ..


എന്റെ മയിൽപ്പീലിക്കുഞ്ഞിന്
എന്റെ മയിൽപ്പീലിക്കുഞ്ഞിന്


Comments

Post a Comment